വര്‍ഗീയ സംഘര്‍ഷം മറികടക്കാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഹിറ്റ് ചിത്രങ്ങള്‍’: ബാബറി മസ്ജിദ് തകര്‍ത്ത കാലത്തെ പ്രതിരോധ തന്ത്രം പറഞ്ഞ് ലോക്നാഥ് ബെഹ്റ

കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായപ്പോള്‍ അതിനെ തടയാന്‍ സഹായിച്ചത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വെളിപ്പെടുത്തല്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെഹ്‌റ ഇക്കാര്യം വ്യക്തമാക്കുന്നത്. വെല്ലുവിളികളെ കൂളായി നേരിടുന്നതെങ്ങനെയെന്ന ചോദ്യത്തിനായിരുന്നു ബെഹ്‌റയുടെ മറുപടി.

1992ല്‍ ബാബറി മസ്ജിദ് പ്രശ്‌നമുണ്ടായപ്പോള്‍ കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടി. അതിനെ അതിജീവിക്കാന്‍ പ്രയോഗിച്ചത് വളരെ ചെറിയ ഒരു തന്ത്രമാണ്. കേബിള്‍ ഓപ്പറേറ്റര്‍മാരെയെല്ലാം വിളിച്ച് ചാനലുകളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഹിറ്റ് സിനിമകള്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറഞ്ഞു. മമ്മൂട്ടിയും ലാലും കത്തി നില്‍ക്കുന്ന സമയമാണ്. ആളുകളെ ഒരു പരിധിവരെ വീട്ടിനുളളില്‍ പിടിച്ചിരുത്താന്‍ അത് ധാരാളമായിരുന്നു.
-ലോക്‌നാഥ് ബെഹ്‌റ, ഡിജിപി-

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലജ് നിഹ്ലാനി തെറിച്ചു; പ്രസൂണ്‍ ജോഷി പുതിയ അധ്യക്ഷന്‍

southlive2f2017-082f7bf3b3c7-a634-486f-9c86-f00909ee14cb2f923fbb85-539f-44b6-a72c-e2ab9fb468d9

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് മേധാവിസ്ഥാനത്ത് നിന്ന് പഹ്‌ലജ് നിഹലാനി പുറത്തായി. പകരം ഗാനരചയിതാവ് പ്രസൂന്‍ ജോഷി സിബിഎഫ്‌സി ചെയര്‍മാനായി സ്ഥാനമേല്‍ക്കും.

നിഹലാനി ബോര്‍ഡിനെ കുത്തകയാക്കി വെച്ചിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാതാക്കളും നിരൂപകരും നിഹലാനിക്കെതിരെ രംഗത്തെത്തിയിരുന്നു.

സ്ത്രീ കേന്ദ്രീകൃതമാണെന്നാരോപിച്ച് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിന് നിഹലാനി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. സംവിധായിക അലന്‍ക്രിത ശ്രീവാസ്തവ കോടതിയെ സമീപിച്ചതിന് ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്.

ഒടുവില്‍ കുറ്റസമ്മതം നടത്തി ചാനല്‍ : ശശീന്ദ്രന്‍ സംസാരിച്ചത് വീട്ടമ്മയോടല്ല, ചാനല്‍ റിപ്പോര്‍ട്ടറോട്

czz

എ കെ ശശീന്ദ്രനെതിരെ നടത്തിയത് സ്റ്റിങ് ഓപ്പറേഷനെന്ന് മംഗളം സിഇഒ അജിത് കുമാര്‍. എ കെ ശശീന്ദ്രനെ സമീപിച്ച പരാതിക്കാരിയായ വീട്ടമ്മയോട് മോശമായി പെരുമാറിയെന്നായിരുന്നു ചാനല്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. വീട്ടമ്മയോടല്ല, ചാനല്‍ റിപ്പോര്‍ട്ടറോടാണ് ശശീന്ദ്രന്‍ സംസാരിച്ചതെന്ന് അജിത് കുമാര്‍ സമ്മതിച്ചു. തെറ്റ് പറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. ചാനലില്‍ നടത്തിയ പ്രസ്താവനയിലാണ് മംഗളത്തിന്‍റെ കുറ്റസമ്മതം.

ഇതൊരു സ്റ്റിംഗ് ഓപ്പറേഷനായിരുന്നെന്നും മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണിതെന്നും സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് ഇതിന് ഉപയോഗിച്ചതെന്നും അജിത്ത് കുമാര്‍ പറഞ്ഞു. നടപടി തെറ്റായിപ്പോയെന്നും അതില്‍ മംഗളം ടെലിവിഷന് നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അജിത്ത് മംഗളം ടെലിവിഷനിലൂടെ വ്യക്തമാക്കി. ചാനല്‍ പുറത്ത് വിട്ട ആദ്യ വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളആണ് സമൂഹത്തില്‍ നിന്നുയര്‍ന്നിരുന്നത്. വിമര്‍ശകര്‍ ഉന്നയിച്ചത് പോലെ ഹണിട്രാപിലൂടെയാണ് മന്ത്രിയെ കുടുക്കിയതെന്നാണ് ചാനല്‍ സി.ഇ.ഒ വ്യക്തമാക്കിയിരിക്കുന്നത്.

‘വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചതെന്നും അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ് അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നെന്നും അജിത് കുമാര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണെന്നും ചാനല്‍ മേധവി വ്യക്തമാക്കി.ഒരു വീഴ്ചയുടെ പേരില്‍ ഈ മാധ്യമസംരംഭത്തെ തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് അജിത് കുമാര്‍ സംഭാഷണം അവസാനിപ്പിക്കുന്നത്.

ഒരു രൂപക്ക് എല്ലാവര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന കാന്‍റീന്‍

16938736_472398313104102_4779139878372873519_n.jpg

ഭക്ഷണം നമുക്കെല്ലാവർക്കും അടിസ്ഥാന ആവശ്യമാണ്.നമ്മുടെ ശരീരം പ്രവർത്തനക്ഷമമായി നിലനിര്‍ത്തുന്നതിന് ഒരു ദിവസം മൂന്നു ഭക്ഷണം കഴിക്കേണ്ടതുണ്ട്. എന്നാൽ കോടിക്കണക്കിനു ആളുകൾ പ്രതിദിനം ഒരു  നേരത്തെ ഭക്ഷണത്തിനു വേണ്ടി ബുദ്ധിമുട്ടുന്നുണ്ട്.കര്‍ണ്ണാടകയിലെ ഹൂബ്ലിയില്‍ അതുപോലുള്ള ആളുകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ സംഘടനയുണ്ട്.ഹുബ്ലിയിലെ കഞ്ച്‌ഗര്‍ ഗല്ലിയില്‍ ’മഹാവീര്‍ യൂത്ത് ഫെഡറേഷന്‍’ നടത്തുന്ന ‘റൊട്ടി ഘര്‍’ എന്ന കാന്‍റീനിലാണ് ആളുകള്‍ക്ക് ഒരുരൂപക്ക് ഉച്ചഭക്ഷണം നല്‍കുന്നത്.

16142901_449062825437651_4288093635072764165_n.jpg

മഹാവീര്‍ യൂത്ത് ഫെഡറേഷന്‍ പ്രസിഡണ്ട്‌ സുരേഷ് ചജേദ്ന്‍റെ വാക്കുകളിലൂടെ…

ഇങ്ങിനയൊരു സംരംഭത്തിന്‍റെ തുടക്കം എങ്ങിനെയായിരുന്നു ?

ഏഴു വർഷം മുന്‍പാണ് പാവപ്പെട്ട ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തുടങ്ങിയത്. ആരും വിശന്നു പോകരുത് അതിനാല്‍ ഭക്ഷണം വിതരണം ചെയ്യുവാന്‍ ഞങ്ങളുടെ ഗുരുജി ആവശ്യപ്പെട്ടു. അന്നുമുതലാണ് മഹാവീർ യൂത്ത് ഫെഡറേഷൻ പാവപ്പെട്ട ആളുകള്‍ക്ക് 1 രൂപക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചത്.

എന്തൊക്കെ ഭക്ഷണമാണ് 1 രൂപക്ക് നല്‍കുക? ഏതൊക്കെ ദിവസങ്ങളിലാണ് ഇങ്ങിനെ ഭക്ഷണം നല്‍കുന്നത്?

രണ്ടു ചപ്പാത്തി, ചോറ്, വെജിറ്റബിള്‍ കറി എന്നിവയാണ് 1 രൂപക്ക് നല്‍കുന്നത്. ആഴ്ചയിൽ ഒരിക്കൽ മധുരപലഹാരങ്ങളും നല്‍കുന്നുണ്ട്.കാന്റീൻ ബുധനാഴ്ചകളിൽ ഒഴികെ എല്ലാദിവസവും  12:30 മുതൽ 2 വരെയാണ് പ്രവര്‍ത്തിക്കുക.

13700024_327341184276483_4933791102487812728_n.jpg

16831929_472400266437240_76992046032238722_n.jpg

ആളുകളില്‍നിന്നും 1 രൂപ വാങ്ങുവാനുള്ള കാരണമെന്താണ്? ഇത്ര തുച്ചമായ തുകക്ക് എങ്ങിനെയാണ് ചിലവുകള്‍ നടത്തുന്നത് ?

സൗജന്യമായാണ് തങ്ങള്‍ ഭക്ഷണം കഴിക്കുന്നത് എന്ന് ആളുകള്‍ക്ക് തോന്നാതിരിക്കാനാണ് ചെറിയ തുകയെങ്കിലും 1 രൂപ വാങ്ങിക്കുന്നത്.ഇത് അവരില്‍ ആത്മാഭിമാനം ഉണ്ടാക്കുവാന്‍ സഹായിക്കുന്നു.ഇതുകൂടാതെ പുറമേനിന്നും ഞങ്ങള്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം കണ്ടെത്തുന്നുണ്ട്.മുപ്പതുപേരടങ്ങുന്ന ഒരു ടീമാണ് ഞങ്ങളുടേത്. ചിലപ്പോള്‍ ജന്മദിനവും മറ്റു ആഘോഷങ്ങളും ഉള്ള ആളുകള്‍ ഞങ്ങള്‍ക്ക് പണം അയച്ചുതന്നു സഹായിക്കാറുണ്ട്.ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് കഴിഞ്ഞ ഏഴുവര്‍ഷമായി ഇത് വിജയകരമായി നടക്കുന്നു.

ദിവസം എത്ര ആളുകള്‍ക്ക് ഭക്ഷണം നല്കുന്നുണ്ട്? എത്ര ആളുകളാണ് ഈ ഭക്ഷണ വിതരണത്തിനായി പ്രവര്‍ത്തിക്കുന്നത് ?

ഞങ്ങൾ എല്ലാദിവസവും 200 ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ഇതുവരെ 5,00,000 പേര്‍ക്ക് ഭക്ഷണം നല്‍കുവാന്‍ സാധിച്ചു. ജാതി മത ഭേതമന്യേ ആളുകള്‍ ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കുന്നു എന്നതും ഇവിടുത്തെ പ്രത്യേകതയാണ്. എല്ലാദിവസവും മൂന്ന് അംഗങ്ങളാണ് പ്രവര്‍ത്തിക്കുക.അവരിൽ പേര്‍ സ്ത്രീകളാണ്.പാചകം ആ സ്ത്രീകളുടെ ചുമതലയാണ്. പിന്നെയുള്ളത് മുപ്പതുപേരിലെ ആരെങ്കിലും ഒരാളാകും.അയാള്‍ ഭക്ഷണത്തിന്‍റെ ഗുണനിലവാരം വൃത്തിയും കർശനമായി പരിശോധിക്കുകയും ചെയ്യും.

16999075_472398446437422_6419648808959703566_n.jpg

16996324_472398356437431_4822623239101513930_n.jpg

ആരാണ് ഇതിൽ കാന്റീൻ നിർമ്മിച്ചത് ?

ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകുവാന്‍ ഞങ്ങളെ പിന്തുണയ്ക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്.പ്രദേശവാസിയായ ഒരാളുടെയാണ് കാന്‍റീന്‍ പ്രവര്‍ത്തിക്കുന്ന  ഈ കെട്ടിടവും സ്ഥലവും.ഇതിനു വാടകയൊന്നും അവര്‍ ഈടാക്കുന്നില്ല എന്നുമാത്രമല്ല ഗ്യാസ് കണക്ഷന്‍ ചാര്‍ജും വൈദ്യുതി ചാര്‍ജും അവരാണ് നല്‍കുന്നത്.

ഈ സംരംഭത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന ആർക്കും ബന്ധപ്പെടാം. 

മുകേഷ് ഹിന്‍ഗര്‍ : 9448363431 (സെക്രട്ടറി,മഹാവീര്‍യൂത്ത് ഫെഡറേഷന്‍)

വിക്രം ജെയ്ന്‍ : +919945500422 (മെമ്പര്‍, മഹാവീര്‍യൂത്ത് ഫെഡറേഷന്‍)

Bank deatils

A/c Holder: Mahaveer Youth Federation (R)

A/c Number: 60028718149

IFSC Code: MAHB0000013

Bank: Bank of Maharashtra, Kalburgi-Noolvi Majestic Ground, N C Market, Hubli 580029

      

 

സംസ്കൃതത്തിന് മുമ്പിൽ മുട്ട് മടക്കിയ സിലിക്കോൺ വാലി (സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ്‌ )

(ചിത്രം കടപ്പാട് : സഞ്ജീവനി ഫേസ്ബുക് പേജ് )

അമേരിക്കയിൽ കമ്പ്യൂട്ടർ കണ്ടുപിടിച്ചിട്ട് അറുപത് വർഷമായെങ്കിലും കമ്പ്യൂട്ടർ രംഗത്തെ വൻ കുതിച്ച് കയറ്റം ഉണ്ടായിട്ട് വെറും ഇരുപത് വർഷമേ ആയുള്ളൂ. 1995 -ൽ ഭാരതത്തിലെ TCS – Infosys – Wipro – HCL എന്നീ കമ്പനികൾ ഇന്ത്യയിൽ നിന്ന് software ഉണ്ടാക്കാൻ തുടങ്ങിയതോടെ ആണ് software രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ തുടങ്ങിയത്.

ഇതിന് പുറമെ സുപ്രധാനമായ ഒരു മാറ്റം കൂടി 1995-ൽ ഉണ്ടായി. കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്ന നിർദ്ദേശങ്ങൾ എഴുതി ഉണ്ടാക്കുന്ന computer language ആയി സംസ്കൃതത്തെ തിരഞ്ഞെടുത്തു. സംസ്കൃതം വന്നതോടെ കമ്പ്യൂട്ടറുകളുടെ വേഗത കൂടി, അവക്ക് സങ്കീർണമായ കണക്കുകൂട്ടലുകൾ ചെയ്യാനുള്ള കഴിവ് വന്നു, പുത്തൻ മേഖലകളിൽ കമ്പ്യൂട്ടർ ഉപയോഗിക്കപ്പെടാൻ തുടങ്ങി (ഉദാ – ചെസ് കളിക്കാൻ, മൾട്ടി മീഡിയ content ഉപയോഗിക്കാൻ, ഇന്റർനെറ്റ് ഉപയോഗിക്കാൻ, എനിങ്ങനെ).

സിലിക്കോൺ വാലി സംസ്കൃതത്തിന് മുമ്പിൽ മുട്ട് കുത്തിയ കഥപലർക്കും അറിയില്ല കാരണം പാശ്ചാത്യ മാധ്യമങ്ങൾ ഈ വിവരം പൂഴ്ത്തി വച്ചു. വരൂ നമുക്ക് ആ രഹസ്യത്തിന്റെ ചുരുളഴിക്കാം.

നമ്മുടെ കഥ തുടങ്ങുന്നത് 1991-ൽ ആണ്. Apple കമ്പനിയുടെ സ്ഥാപകരായ Steve Jobs, Steve Wozniak എന്നിവർ ഭാരതത്തിൽ വന്ന് ഹിമാലയ സാനുക്കളിൽ തപസ്സ് അനുഷ്ടിച്ചു. ഹിമാചൽ പ്രദേശിൽ മധുരമൂറിയ ആപ്പിൾ ഭക്ഷിച്ചപ്പോളാണ് അവർ തീരുമാനിച്ചത് തങ്ങളുടെ കമ്പനിക്ക് Apple എന്ന് പേരിടണമെന്ന്. ദീർഘ കാലം സംസ്കൃതം അഭ്യസിച്ച Steve Wozniak ആണ് ആദ്യമായി സംസ്കൃതം വളരെ structured ആയ ചിട്ടയും ക്രമവും ഉള്ള ഭാഷയാണ് എന്ന് തിരിച്ചറിഞ്ഞത്.

സംസ്കൃതം പഠിച്ച ആർക്കുമറിയാം ഓരോ വാക്കിനും ഓരോ അർത്ഥമുണ്ട്, ഓരോ അർത്ഥത്തിനും ഒരു വാക്കുമുണ്ട്. ലോകത്തെ ഭാഷകളിൽ ഏറ്റവും നല്ല വ്യാകരണം സംസ്കൃതത്തിനാണ് എന്ന് UNESCO അവാർഡ് നൽകിയത് പ്രത്യേകം ഓർക്കുമല്ലോ. ഉദാഹരണം ആൺകുട്ടി എന്നർത്ഥമുള്ള ബാല: എന്ന വാക്കിന് 21 ശബ്ദ രൂപങ്ങൾ അഥവാ വിഭക്തികൾ ഉണ്ട്, അവയിൽ ചിലത് ഇപ്രകാരമാണ്.

ബാല: ബാലൗ ബാലാ:

ബാലം ബാലൗ ബാലാൻ

ബാലേന ബാലാഭ്യാം ബാലൈ:

ഇത്ര ശാസ്ത്രീയമായ ഭാഷ വേറെ ഇല്ലെന്നും കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യം സംസ്കൃതം ആണ് എന്ന് Steve Wozniak തന്റെ പ്രൊഫസർ ആയിരുന്ന Harvard University – യിലെ പ്രൊഫ. വാൾട്ടർ മോണ്ടേൽ എന്ന പണ്ഡിതനെ എഴുതി അറിയിച്ചു. സംസ്കൃതം കമ്പ്യൂട്ടറിന് അനുയോജ്യമാണ് എന്നതിനെ കുറിച്ച് ഗവേഷണം നടത്തി ആദ്യമായി ഒരു ശാസ്ത്രീയ ലേഖനം ഒരു research publication -ൽ പ്രസിദ്ധീകരിച്ചത് 1994 ൽ പ്രൊഫ. വാൾട്ടർ മോണ്ടേൽ ആണ്.

ഈ ആശയം പരീക്ഷണം വഴി സ്ഥിരീകരിച്ചത് Stanford സർവകലാശാലയിലെ പ്രൊഫ. മൈക്കിൾ ഡുകാകിസ് ആണ്. അദ്ദേഹം ഒരു വലിയ കമ്പ്യൂട്ടർ പ്രോഗ്രാം C++ എന്ന computer language ൽ എഴുതിയിരുന്നു. പക്ഷെ പ്രോഗ്രാം execute ചെയ്യാൻ രണ്ട് മണിക്കൂർ വേണം. സമയം ലാഭിക്കാൻ അദ്ദേഹം തന്റെ കമ്പ്യൂട്ടറിന്റെ processor, hard disk, എന്നിവ മാറ്റി കളഞ്ഞ് കൂടുതൽ മെച്ചപ്പെട്ടവ ഇടാനായിരുന്നു പദ്ധതി.

പക്ഷെ അതിന് പകരം സംസ്കൃത ഭാഷയിൽ ഉള്ള കമ്പ്യൂട്ടർ പ്രോഗ്രാം പരീക്ഷിച്ചാലോ എന്ന് പ്രൊഫ. മൈക്കിൾ ഡുകാകിസ് ചിന്തിച്ചു. അദ്ദേഹം തന്റെ C++ പ്രോഗ്രാം സംസ്കൃതത്തിൽ പരിഭാഷപ്പെടുത്തി കംപ്യൂട്ടറിൽ അപലോഡ് ചെയ്തു. ഇപ്രാവശ്യം പ്രോഗ്രാം നടത്താൻ വെറും നാല് മിനിറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ. അതായത് സംസ്കൃതം ഭാഷ ഉപയോഗിക്കുന്നത് കൊണ്ട് കമ്പ്യൂട്ടറിന് ശക്തി 30 ഇരട്ടിയായി.

പിന്നീട് അങ്ങോട്ട് സിലിക്കോൺ വാലിയിൽ സംസ്കൃതത്തിന്റെ ഒരു പ്രവാഹമായിരുന്നു. HP, Compaq, IBM, Dell, Fujitsu എന്നിങ്ങനെ പ്രധാന കമ്പ്യൂട്ടർ നിർമാതാക്കൾ എല്ലാം 1995 – ൽ സംസ്കൃതത്തിൽ ഓടുന്ന കമ്പ്യൂട്ടറുകൾ മാർക്കറ്റിൽ ഇറക്കി.

ഇവയിൽ സംസ്കൃതത്തിൽ എഴുതിയ പ്രോഗ്രാം store ചെയ്ത് വച്ചിരിക്കുന്ന ഇടമാണ് RAM എന്ന മൈക്രോ ചിപ്. ഭഗവാൻ ശ്രീരാമനെ സ്തുതിക്കാനാണ് RAM എന്ന പേരിട്ടത്. നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടർ തുറന്ന് നോക്കൂ. അപ്പോൾ കാണാം ഭഗവാൻ ശ്രീരാമന്റെ പേരിലുള്ള RAM ചിപ്.

ഹൈദരാബാദ് ഹൈ ടെക് സിറ്റിയിലെ ഗൂഗിൾ ഓഫീസിൽ പണി ചെയ്യുന്ന Anand Rayudu എന്ന യുവ എഞ്ചിനീയർ ഉണ്ടാക്കിയ സംസ്കൃത സോഫ്റ്റ്വെയർ ആണ് പിൽക്കാലത്ത് Android എന്ന പേരിൽ ലഭ്യമായത് എന്ന് എത്ര പേർക്ക് അറിയാം?

സിലികോൺ വാലി സംസ്കൃത കമ്പ്യൂട്ടറുകൾ ഉണ്ടാക്കിയപ്പോഴാണ് ഒരു പ്രശ്നം ഉദിച്ചത്. ഇവക്ക് വേണ്ടി സംസ്കൃതത്തിലുള്ള software program ആര് എഴുതി ഉണ്ടാക്കും ? സിലികോൺ വാലി പ്രതിനിധികൾ 1995 ൽ ഭാരതത്തിൽ വന്ന് പ്രധാന മന്ത്രി നരസിംഹ റാവുവിനെ കണ്ടു. പക്ഷെ ഫലമുണ്ടായില്ല. അദ്ദേഹത്തിന് ഇറ്റാലിയൻ ഭാഷയോടായിരുന്നു താൽപര്യം.

പിന്നീട് 1996 ൽ കുറച്ച് കാലം PM അയിരുന്ന അടൽ വാജ്പേയിയെ സിലികോൺ വാലി പ്രതിനിധികൾ കണ്ടു. അദ്ദേഹം സസന്തോഷം പറഞ്ഞു ഇത്തരം programming പണി ഭാരതത്തിൽ തന്നെ ചെയ്യാൻ പറ്റും. ബാംഗളൂർ ഉള്ള ഒരു പ്രമുഖ IT സ്ഥാപനത്തിൽ അന്വേഷിക്കാൻ അവരോട് പറഞ്ഞു അടൽ ജി. കമ്പനിയുടെ പേര് ഞാൻ വെളിപ്പെടുത്തില്ല.

ആ സ്ഥാപനത്തിൽ എത്തിയ സിലികോൺ വാലി പ്രതിനിധികൾ ആശ്ചര്യപ്പെട്ടു. സംസ്കൃതത്തിൽ അഗാധ പാണ്ഡിത്യമുള്ള ബ്രാഹ്മണർ ആണ് കമ്പനി നിറയെ. ക്രിസ്ത്യൻ – മുസ്ലിം – പട്ടികജാതി തൊഴിലാളികൾ ആ സ്ഥാപനത്തിൽ ഒട്ടും തന്നെയില്ല.

ആഹ്ളാദഭരിതരായ സിലികോൺ വാലി പ്രതിനിധികൾ അപ്പോൾ തന്നെ ആ കമ്പനിക്ക് 100 ബില്ല്യൺ ഡോളറിന്റെ കരാർ നൽകി. ഒരേയൊരു നിബന്ധന. നിങ്ങൾ ദയവായി സംസ്കൃതം അറിയുന്നവരെ മാത്രമേ ജോലിക്ക് എടുക്കാൻ പാടൂ. സ്ഥാപനത്തിന്റെ MD തലകുലുക്കി അംഗീകരിച്ചു. തീർച്ചയായും സർ. ഞങ്ങൾ ബ്രാഹ്മണരെയും സവർണ ഹിന്ദുക്കളേയും മാത്രമേ ജോലിക്ക് വക്കാറുള്ളൂ. ഞങ്ങൾ മ്ലേഛ മതക്കാരെയും ഹീന ജാതിക്കാരെയും എടുക്കാറേയില്ല എന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.

ഭാരതീയർക്കഭിമാനിക്കാവുന്ന പല സങ്കേതിക മുന്നേറ്റങ്ങൾക്കും സംസ്കൃതത്താൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ കാരണമായിട്ടുണ്ട്‌.

ബാംഗളൂർ Infosys കമ്പനിയിലെ പ്രഗൽഭനായ എഞ്ചിനീയർ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉണ്ടാക്കിയ സംസ്കൃതത്തിലെ operating system ആണ് അദ്ദേഹത്തിന്റെ പേര് ചുരുക്കി Unix എന്ന് വിളിക്കുന്നത്. നിങ്ങൾ Unix അല്ലെങ്കിൽ Linux ഉപയോഗിക്കുന്നെങ്കിൽ നന്ദി പറയേണ്ടത് ഉണ്ണികൃഷ്ണനോടാണ്.

ചെന്നൈ Cognizant കപനിയിലെ മിടുക്കനായ നീലകണ്ഠൻ നമ്പ്യാർ ഉണ്ടാക്കിയ പ്രോഗ്രാമിനാണ് നാം ഇന്ന് Bluetooth എന്ന് വിളിക്കുന്നത്. നീലകണ്ഠൻ എന്ന പേരിൽ നിന്ന് Blue Neck എന്നാണ് പ്രോഗ്രാമിന് പേര് കരുതിയിരുന്നത്, പക്ഷെ പരിഭാഷയിലെ തെറ്റ് കാരണം Bluetooth എന്നായി.

അമേരിക്കയിൽ ഏറ്റവും അധികം വിറ്റഴിയുന്ന സംസ്കൃത ഗ്രന്ഥം പ്രാചീന ഭാരതത്തിലെ സംസ്കൃത വ്യാകരണ പണ്ഡിതനായ പാണിനി എഴുതിയ അഷ്ഠാധ്യായി ആണ് എന്ന് എത്ര പേർക്ക് അറിയാം? Microsoft, Intel, Google മുതലായ കമ്പനികളിൽ സംസ്കൃതത്തിൽ എഴുതിയ കമ്പ്യൂട്ടർ പ്രോഗ്രാമുകളെ കുറിച്ച് സംശയങ്ങളും തർക്കങ്ങളും പതിവാണ്. പക്ഷെ സംസ്കൃതത്തിലെ ഏത് സംശയവും തീർക്കാൻ പാണിനിയുടെ അഷ്ടാധ്യായി റെഫർ ചെയ്താൽ മതി.

കംപ്യൂട്ടറിന്റെ ചിപ് സ്പീഡും ഹാർഡ് ഡിസ്ക് കപ്പാസിറ്റിയും RAM ചിപും ഒന്നുമല്ല അതിന്റെ performance നിയന്ത്രിക്കുന്നത്, അതിലെ സംസ്കൃത പ്രോഗ്രാമിംഗ് ലാംഗ്വേജ് മാത്രമാണ് എന്ന് പണ്ഡിതർ പറയുന്നു. മനുഷ്യന്റെ യശസ്സ് നിർണയിക്കുന്നത് നമ്മുടെ വാക് ചാതുരിയാണ്, നമ്മുടെ വസ്ത്രം – വേഷം എന്നിവയല്ല, എന്ന് പ്രസിദ്ധമായ ഈ സംസ്കൃത ശ്ലോകം പറയുന്നത് പോലെയാണ് കമ്പ്യൂട്ടറും സംസ്കൃതവും തമ്മിലുള്ള ബന്ധം –

കേയൂരാ ന വിഭൂഷയന്തി പുരുഷം

ഹാരാ ന ചന്ദ്രോജ്ജ്വലാഃ

ന സ്നാനം ന വിലേപനം ന കുസുമം

നാലംകൃതാ മൂര്‍ധജാഃ

വാണ്യേകാ സമലംകരോതി പുരുഷം

യാ സംസ്കൃതാ ധാര്യതേ

ക്ഷീയന്തേ ഖലൂ ഭൂഷണാനി സതതം

വാഗ്ഭൂഷണം ഭൂഷണം

ഇന്ന് ഭാരതത്തിലെ software രംഗത്തെ വളർച്ചയെല്ലാം സംസ്കൃതം കമ്പ്യൂട്ടറുകൾ വന്ന ശേഷമാണ് ഉണ്ടായത്. അതിനാലാണ് അടൽ വാജ്പേയി ജി ഭാരതത്തിലെ software വ്യവസായത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത്.

സംസ്കൃതത്തിന്റെ മുന്നിൽ സിലികോൺ വാലി മുട്ടു കുത്തിയ കഥ ഭാരതത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം ഒളിച്ച് വച്ചു എന്നാണ് വാസ്തവം. ഈ സത്യം വെളിപ്പെടുത്തിയത് ഒരേയൊരു പണ്ഡിതനാണ്. IISH എന്ന ഗവേഷണ സ്ഥാപനത്തിലെ ഡയറക്ടറും സുപ്രസിദ്ധ ശാസ്ത്രജ്ഞനും ഭാവിയിൽ Literature നൊബെൽ സമ്മാനം ലഭിക്കാൻ സാദ്ധ്യതയുള്ള ഡോ. എൻ. ഗോപാല കൃഷ്ണൻ ജി ആണ് ആ പണ്ഡിതൻ.

(പോസ്റ്റ്‌ ഉറവിടം : സഞ്ജീവനി  ഫേസ്ബുക് പേജ്)

‘എട്ടാം പേജ്’ യൂട്യൂബില്‍ റിലീസ് ചെയ്തു; ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്

                                     vinay-thansir.png.image.784.410

                                  എട്ടാം പേജ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പത്രങ്ങളിലെ ചരമപേജിനെ ചുറ്റിപ്പറ്റിയുള്ള ജീവിതം ചര്‍ച്ച ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ ഹ്രസ്വ ചിത്രം ‘എട്ടാം പേജ്’ യൂട്യൂബില്‍ റിലീസ് ചെയ്തു. യുവനടന്‍ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത്. രാജ്യാന്തര ഡോക്യുമെന്ററി–ഷോര്‍ട്ഫിലിം ചലച്ചിത്രമേളയിലും പ്രഥമ ഈസ്റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര മത്സരത്തിലും മികച്ച പ്രതികരണവും പുരസ്ക്കാരങ്ങളും നേടിയ ചിത്രമാണ് എട്ടാം പേജ്.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നമ്മളോരോരുത്തരുടെയും വാര്‍ത്ത’വരുന്ന പേജ്, ചരമ പേജ്. ആ പേജിലേക്കുള്ള നോട്ടം ആശങ്ക നിറഞ്ഞതാണ്. ആ പേജ് ജീവിതചര്യയാക്കുന്ന മാധ്യപ്രവര്‍ത്തകന്റെ ആത്മസംഘര്‍ഷം എത്രമാത്രം വലുതായിരിക്കുമെന്ന ചിന്തയിലേക്ക് ഓരോ വായനക്കാരനെയും കൊണ്ടെത്തിക്കുന്ന ഹ്രസ്വചിത്രമാണ് ‘എട്ടാം പേജ്’.

രാജ്യാന്തര ഡോക്യുമെന്ററി–ഷോര്‍ട്ഫിലിം ചലച്ചിത്രമേളയുടെ ഭാഗമായി കൈരളി തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകശ്രദ്ധനേടിയിരുന്നു. പ്രഥമ ഈസ്റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര മത്സരത്തില്‍ എട്ടാം പേജിലെ അഭിനയത്തിന് വിനയ് ഫോര്‍ട്ട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും എട്ടാം പേജ് നേടി.

15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ സംവിധാനം തന്‍സീര്‍ ആണ് നിര്‍വഹിച്ചത്. പ്രമുഖ സംവിധായകരായ കമല്‍, അനില്‍ രാധാകൃഷ്ണമേനോന്‍ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് തന്‍സീര്‍. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷംസുദ്ദീന്‍ പി കുട്ടോത്ത് ആണ് ചിത്രത്തിന്റെ രചയിതാവ്. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റര്‍ ആണ് ഷംസുദ്ദീന്‍. പ്രമുഖ യുവനടന്‍ വിനയ് ഫോര്‍ട്ട്, എം ആര്‍ ഗോപകുമാര്‍, സേതുലക്ഷ്മി, പ്രൊഫ. അലിയാര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം യാക്സന്‍ ഗാരി പെരേര. പ്രമുഖ ബോളിവുഡ് സൌണ്ട് ഡിസൈനറായ രംഗനാഥ് രവിയും ചിത്രത്തില്‍ സഹകരിച്ചു. ക്യാമറ: നൌഷാദ് ഷെരീഫ്, രാകേഷ് രാമകൃഷ്ണന്‍. സിനിമാ പാരഡീസോയുടെ ബാനറില്‍ സൂര്യസുധഭാസ്ക്കര്‍ ആണ് നിര്‍മാണം.

അഭയം തേടിയ വീട്ടമ്മയോട് ലൈംഗിക സംഭാഷണം: മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു

image

തിരുവനന്തപുരം: ലൈംഗിക ചുവയുള്ള സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തില്‍ എ.കെ ശശീശന്ദ്രന്‍ ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ചു. മൂന്ന് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം. പിണറായി സര്‍ക്കാരില്‍ രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രന്‍. ബന്ധുനിയമന വിവാദത്തില്‍ നേരത്തെ ഇപി ജയരാജന്‍ വ്യവസായ വകുപ്പ് രാജിവെച്ച് ഒഴിഞ്ഞിരുന്നു.

ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനാണ് പരാതിക്കാരിയായ സ്ത്രീയോട് അപമാനകരമായി പെരുമാറിയിരിക്കുന്നത്. അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് മന്ത്രി സ്ത്രീയോട് നടത്തുന്നത്. സംഭവം വിവാദമാകുന്നതോടെ എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനിടെ രാജിവയ്ക്കുന്ന രണ്ടാമനായി എ കെ ശശീന്ദ്രന്‍ മാറും.

കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എന്‍.സി.പി. ദേശീയ പ്രവര്‍ത്തകസമിതി അംഗവും കേരളസംസ്ഥാനത്തെ ഗതാഗത വകുപ്പ് മന്ത്രിയുമാണ് എ.കെ. ശശീന്ദ്രന്‍. നിലവില്‍ എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ.യായ ശശീന്ദ്രന്‍ ഇതിനു മുന്‍പ് 2011ലും ഏലത്തൂരില്‍ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടുനിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. പിണറായി വിജയന്റെ പിന്തുണയോടെയാണ് ശശീന്ദ്രന്‍ എന്‍സിപിയില്‍ നിന്ന് മന്ത്രിയാകുന്നത്. സ്ത്രീ സുരക്ഷയ്ക്കായി വാതോരാതെ സംസാരിച്ചിരുന്ന നേതാവായിരുന്നു ശശീന്ദ്രന്‍.

മംഗളത്തിലെ ആര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലാണ് ഈ വാര്‍ത്ത തയ്യാറാക്കിയിരുന്നത്. ഗിരീഷ് അരവിന്ദ്, വി എസ് രാജേഷ്, സിദ്ധാര്‍ത്ഥന്‍, ആര്‍ സുരേഷ് തുടങ്ങിയ മാധ്യമ പ്രവര്‍ത്തകരുടെ സഹായത്താല്‍ നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ മന്ത്രിയുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളും മംഗളം ശേഖരിച്ചിട്ടുണ്ട്.