സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലജ് നിഹ്ലാനി തെറിച്ചു; പ്രസൂണ്‍ ജോഷി പുതിയ അധ്യക്ഷന്‍

southlive2f2017-082f7bf3b3c7-a634-486f-9c86-f00909ee14cb2f923fbb85-539f-44b6-a72c-e2ab9fb468d9

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് മേധാവിസ്ഥാനത്ത് നിന്ന് പഹ്‌ലജ് നിഹലാനി പുറത്തായി. പകരം ഗാനരചയിതാവ് പ്രസൂന്‍ ജോഷി സിബിഎഫ്‌സി ചെയര്‍മാനായി സ്ഥാനമേല്‍ക്കും.

നിഹലാനി ബോര്‍ഡിനെ കുത്തകയാക്കി വെച്ചിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാതാക്കളും നിരൂപകരും നിഹലാനിക്കെതിരെ രംഗത്തെത്തിയിരുന്നു.

സ്ത്രീ കേന്ദ്രീകൃതമാണെന്നാരോപിച്ച് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിന് നിഹലാനി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. സംവിധായിക അലന്‍ക്രിത ശ്രീവാസ്തവ കോടതിയെ സമീപിച്ചതിന് ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്.

ഒരു രൂപക്ക് എല്ലാവര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന കാന്‍റീന്‍

16938736_472398313104102_4779139878372873519_n.jpg

ഭക്ഷണം നമുക്കെല്ലാവർക്കും അടിസ്ഥാന ആവശ്യമാണ്.നമ്മുടെ ശരീരം പ്രവർത്തനക്ഷമമായി നിലനിര്‍ത്തുന്നതിന് ഒരു ദിവസം മൂന്നു ഭക്ഷണം കഴിക്കേണ്ടതുണ്ട്. എന്നാൽ കോടിക്കണക്കിനു ആളുകൾ പ്രതിദിനം ഒരു  നേരത്തെ ഭക്ഷണത്തിനു വേണ്ടി ബുദ്ധിമുട്ടുന്നുണ്ട്.കര്‍ണ്ണാടകയിലെ ഹൂബ്ലിയില്‍ അതുപോലുള്ള ആളുകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ സംഘടനയുണ്ട്.ഹുബ്ലിയിലെ കഞ്ച്‌ഗര്‍ ഗല്ലിയില്‍ ’മഹാവീര്‍ യൂത്ത് ഫെഡറേഷന്‍’ നടത്തുന്ന ‘റൊട്ടി ഘര്‍’ എന്ന കാന്‍റീനിലാണ് ആളുകള്‍ക്ക് ഒരുരൂപക്ക് ഉച്ചഭക്ഷണം നല്‍കുന്നത്.

16142901_449062825437651_4288093635072764165_n.jpg

മഹാവീര്‍ യൂത്ത് ഫെഡറേഷന്‍ പ്രസിഡണ്ട്‌ സുരേഷ് ചജേദ്ന്‍റെ വാക്കുകളിലൂടെ…

ഇങ്ങിനയൊരു സംരംഭത്തിന്‍റെ തുടക്കം എങ്ങിനെയായിരുന്നു ?

ഏഴു വർഷം മുന്‍പാണ് പാവപ്പെട്ട ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി തുടങ്ങിയത്. ആരും വിശന്നു പോകരുത് അതിനാല്‍ ഭക്ഷണം വിതരണം ചെയ്യുവാന്‍ ഞങ്ങളുടെ ഗുരുജി ആവശ്യപ്പെട്ടു. അന്നുമുതലാണ് മഹാവീർ യൂത്ത് ഫെഡറേഷൻ പാവപ്പെട്ട ആളുകള്‍ക്ക് 1 രൂപക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചത്.

എന്തൊക്കെ ഭക്ഷണമാണ് 1 രൂപക്ക് നല്‍കുക? ഏതൊക്കെ ദിവസങ്ങളിലാണ് ഇങ്ങിനെ ഭക്ഷണം നല്‍കുന്നത്?

രണ്ടു ചപ്പാത്തി, ചോറ്, വെജിറ്റബിള്‍ കറി എന്നിവയാണ് 1 രൂപക്ക് നല്‍കുന്നത്. ആഴ്ചയിൽ ഒരിക്കൽ മധുരപലഹാരങ്ങളും നല്‍കുന്നുണ്ട്.കാന്റീൻ ബുധനാഴ്ചകളിൽ ഒഴികെ എല്ലാദിവസവും  12:30 മുതൽ 2 വരെയാണ് പ്രവര്‍ത്തിക്കുക.

13700024_327341184276483_4933791102487812728_n.jpg

16831929_472400266437240_76992046032238722_n.jpg

ആളുകളില്‍നിന്നും 1 രൂപ വാങ്ങുവാനുള്ള കാരണമെന്താണ്? ഇത്ര തുച്ചമായ തുകക്ക് എങ്ങിനെയാണ് ചിലവുകള്‍ നടത്തുന്നത് ?

സൗജന്യമായാണ് തങ്ങള്‍ ഭക്ഷണം കഴിക്കുന്നത് എന്ന് ആളുകള്‍ക്ക് തോന്നാതിരിക്കാനാണ് ചെറിയ തുകയെങ്കിലും 1 രൂപ വാങ്ങിക്കുന്നത്.ഇത് അവരില്‍ ആത്മാഭിമാനം ഉണ്ടാക്കുവാന്‍ സഹായിക്കുന്നു.ഇതുകൂടാതെ പുറമേനിന്നും ഞങ്ങള്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം കണ്ടെത്തുന്നുണ്ട്.മുപ്പതുപേരടങ്ങുന്ന ഒരു ടീമാണ് ഞങ്ങളുടേത്. ചിലപ്പോള്‍ ജന്മദിനവും മറ്റു ആഘോഷങ്ങളും ഉള്ള ആളുകള്‍ ഞങ്ങള്‍ക്ക് പണം അയച്ചുതന്നു സഹായിക്കാറുണ്ട്.ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് കഴിഞ്ഞ ഏഴുവര്‍ഷമായി ഇത് വിജയകരമായി നടക്കുന്നു.

ദിവസം എത്ര ആളുകള്‍ക്ക് ഭക്ഷണം നല്കുന്നുണ്ട്? എത്ര ആളുകളാണ് ഈ ഭക്ഷണ വിതരണത്തിനായി പ്രവര്‍ത്തിക്കുന്നത് ?

ഞങ്ങൾ എല്ലാദിവസവും 200 ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ഇതുവരെ 5,00,000 പേര്‍ക്ക് ഭക്ഷണം നല്‍കുവാന്‍ സാധിച്ചു. ജാതി മത ഭേതമന്യേ ആളുകള്‍ ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കുന്നു എന്നതും ഇവിടുത്തെ പ്രത്യേകതയാണ്. എല്ലാദിവസവും മൂന്ന് അംഗങ്ങളാണ് പ്രവര്‍ത്തിക്കുക.അവരിൽ പേര്‍ സ്ത്രീകളാണ്.പാചകം ആ സ്ത്രീകളുടെ ചുമതലയാണ്. പിന്നെയുള്ളത് മുപ്പതുപേരിലെ ആരെങ്കിലും ഒരാളാകും.അയാള്‍ ഭക്ഷണത്തിന്‍റെ ഗുണനിലവാരം വൃത്തിയും കർശനമായി പരിശോധിക്കുകയും ചെയ്യും.

16999075_472398446437422_6419648808959703566_n.jpg

16996324_472398356437431_4822623239101513930_n.jpg

ആരാണ് ഇതിൽ കാന്റീൻ നിർമ്മിച്ചത് ?

ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകുവാന്‍ ഞങ്ങളെ പിന്തുണയ്ക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്.പ്രദേശവാസിയായ ഒരാളുടെയാണ് കാന്‍റീന്‍ പ്രവര്‍ത്തിക്കുന്ന  ഈ കെട്ടിടവും സ്ഥലവും.ഇതിനു വാടകയൊന്നും അവര്‍ ഈടാക്കുന്നില്ല എന്നുമാത്രമല്ല ഗ്യാസ് കണക്ഷന്‍ ചാര്‍ജും വൈദ്യുതി ചാര്‍ജും അവരാണ് നല്‍കുന്നത്.

ഈ സംരംഭത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന ആർക്കും ബന്ധപ്പെടാം. 

മുകേഷ് ഹിന്‍ഗര്‍ : 9448363431 (സെക്രട്ടറി,മഹാവീര്‍യൂത്ത് ഫെഡറേഷന്‍)

വിക്രം ജെയ്ന്‍ : +919945500422 (മെമ്പര്‍, മഹാവീര്‍യൂത്ത് ഫെഡറേഷന്‍)

Bank deatils

A/c Holder: Mahaveer Youth Federation (R)

A/c Number: 60028718149

IFSC Code: MAHB0000013

Bank: Bank of Maharashtra, Kalburgi-Noolvi Majestic Ground, N C Market, Hubli 580029

      

 

കേ​ര​ള നി​യ​മ​സ​ഭ ഇ- ​സ​ഭ​യാ​കു​ന്നു

ksa

ന്യൂഡൽഹി: കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പുസപതിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ സമാജികരുടെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനാണു സ്പീക്കര്‍ കേന്ദ്രമന്ത്രിയെ കണ്ടത്.
നിയമസഭയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജനാധിപത്യ ഉത്സവമായാണ് വജ്രജൂബിലി ആഘോഷം ആസൂത്രണം ചെയ്തിട്ടുള്ളതെന്നു സ്പീക്കര്‍ പറഞ്ഞു.
ഇതിന്‍റെ ഭാഗമായി പ്രഭാഷണ പരമ്പര, നിയമനിര്‍മ്മാണത്തിലെ കേരള മാതൃകയെ കുറിച്ചുള്ള സാമൂഹിക പഠന പരിപാടി, യുവതലമുറയും ജനാധിപത്യവും പരസ്പരം ബന്ധിപ്പിച്ചുള്ള മാതൃകാ യൂത്ത് പാര്‍ലമെന്‍റ്, സാമൂഹിക വികസനവും ചരിത്രവും ഉള്‍പ്പെടുത്തി പുതിയ തലമുറയ്ക്കായി പ്രദര്‍ശന പരിപാടി, 1000 ഭരണഘടനാ ക്ലാസുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും.
ദേശീയ നേതാക്കളായ അരുണ്‍ ജയ്റ്റ്‌ലി, സീതാറാം യെച്ചൂരി, കപില്‍ സിബല്‍, സുധാകര്‍ റെഡ്ഡി എന്നിവര്‍ ഉള്‍പ്പെടുന്ന പ്രതിമാസ പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കും. നിയമനിര്‍മ്മാണത്തിലെ അറുപത് വര്‍ഷം എന്ന ബൃഹദ്ഗ്രന്ഥം പ്രസിദ്ധീകരിക്കും. നിയമസഭ പൂർണമായി ഡിജിറ്റലൈസാക്കി ഇ- സഭയാക്കി മാറ്റുന്നതിന്‍റെ ഭാഗമായി നിയമസഭാ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സാമാജികര്‍ക്ക് മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്തി.

ലെക്​സസ്​ ഇന്ത്യൻ വിപണിയിൽ

1

ന്യൂഡൽഹി: ടോയൊട്ടയുടെ ലക്ഷ്വറി കാർ ബ്രാൻഡ് ലക്സസ് അവരുടെ മൂന്ന് മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇ.എസ് 300 എച്ച്, ആർ.എക്സ് 450 എച്ച്, എൽ.എക്സ് 450 ഡി എന്നി മോഡലുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ടോയൊട്ടയുടെ കാംറിയുമായി സാമ്യമുള്ള മോഡലാണ് ഇ.എസ് 300 എച്ച്. 2.5 ലിറ്റർ വി.വി.ടി പെട്രോൾ എൻജിനും ഹൈബ്രിഡ് മോേട്ടാറുമാണ് ഇൗ കരുത്തനെ ചലിപ്പിക്കുന്നത്. 154 ബി.എച്ച്.പിയാണ് പവർ. 212 എൻ.എമ്മാണ് ടോർക്ക്. സി.വി.ടി ഗിയർ ബോക്സാണ് കാറിന് നൽകിയിരിക്കുന്നത്. 55.27 ലക്ഷമാണ് കാറിെൻറ ഡൽഹി ഷോറും വില.

2

രണ്ടാമതായി പുറത്തിറക്കിയിരിക്കുന്നത് ആർ.എക്സ് എസ്.യുവിയാണ്. 3.5 ലിറ്റർ വി.എക്സ് പെട്രോൾ എൻജിനും ഹൈബ്രിഡ് മോേട്ടാറുമാണ് ആർ.എക്സിെൻറ ഹൃദയം. 308 ബി.എച്ച്.പിയാണ് കൂടിയ കരുത്ത്. ആർ.എക്സിെൻറ ഡൽഹി ഷോറും വില 1.07 കോടിയാണ്. കാറിെൻറ സ്പോർട്ട് വകഭേദത്തിന് 1.09 കോടി രുപയാണ് വില.

3

എൽ.എക്സ് 450 ഡി ലക്സസിെൻറ മറ്റൊരു എസ്.യു.വിയാണ്. രണ്ട് എൻജിൻ വകഭേദങ്ങളിൽ കമ്പനി  കാറിനെ വിപണിയിലെത്തിക്കുന്നുണ്ട്. 5.7 ലിറ്റർ വി.8 പെട്രോൾ എൻജിനും 4.5 ലിറ്റർ വി.8 ഡീസൽ എൻജിനുമാണ് രണ്ട് എൻജിൻ വകദേദങ്ങൾ. പെട്രോൾ എൻജിൻ 383 ബി.എച്ച്.പി പവറും 583 എൻ.എം ടോർക്കും നൽകും. 269 ബി.എച്ച്.പി പവറും 650 എൻ.എം ടോർക്കുമാണ് ഡീസൽ എൻജിനിൽ നിന്ന് ലഭിക്കുക. എകദേശം 2 കോടി രൂപയാണ് പുതിയ കാറിെൻറ ഡൽഹി ഷോറും വില.

ഇനി ഫോണ്‍ വിളിക്കാനും ആധാര്‍ നിര്‍ബന്ധം

aadhar-card1

ന്യൂഡല്‍ഹി: ഫോണ്‍ വിളിക്കാനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. എല്ലാ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കളുടെയും ഫോണ്‍ നന്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്കും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അയച്ചു. ആധാറുമായി ബന്ധിപ്പിക്കാത്ത ഫോണ്‍ നന്പര്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാകും.

ഇന്ത്യയിലെ എല്ലാ മൊബൈല്‍ ഉപയോക്താക്കള്‍ക്കും തിരിച്ചറിയല്‍ രേഖ ഉണ്ടകണമെന്ന് ആവശ്യപ്പെട്ട് ടെലികമ്മ്യുണിക്കേന്‍സ് വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഫോണ്‍ നന്പരുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്.

അടുത്ത മാസം മുതല്‍ ഫോണ്‍ നന്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും. ഒരു വര്‍ഷത്തിനുള്ളില്‍ ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും.അതിന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത ഫോണ്‍ നന്പരുകള്‍ നിയമവിരുദ്ധമായിരിക്കും. പുതിയ സിം എടുക്കുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ നന്പര്‍ നല്‍കണം. ഫോണ്‍ നന്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ട്രായ് അധികൃതരും ടെലികോം ഇന്‍ഡസ്ട്രി പ്രതിനിധികളും പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയിരുന്നു.