ഹെൽത്ത് കെയര്‍ ബില്‍: ട്രംപിന് വീണ്ടും തിരിച്ചടി

160518-trump-portrait-

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ഒബാമ കെയറിന് പകരം ട്രംപ് കൊണ്ടുവന്ന ഹെൽത്ത് കെയര്‍  ബില്ല് യുഎസ് കോണ്‍ഗ്രസിൽ വോട്ടിനിടാനായില്ല. ബില്ല് പാസാകാൻ ആവശ്യമായ ഭൂരിപക്ഷം സഭയിൽ ഇല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് വോട്ടെടുപ്പ് ഇന്നത്തേയ്‍ക്കു മാറ്റിവയ്ക്കുന്നതായി സ്പീക്കർ പോൾ റയൻ അറിയിച്ചത്. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് റിപബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന എതിർപ്പുകളാണ് ട്രംപ് കെയറിന് തിരിച്ചടിയായത്.

യാഥാസ്ഥിതികവാദികളായ ഫ്രീഡം കോക്കസ് വിഭാഗമാണ് ട്രംപ് കെയറിലെ വ്യവസ്ഥകളിൽ എതിർപ്പ് രേഖപ്പെടുത്തിയത്.  ഇന്നു നടക്കുന്ന വോട്ടെടുപ്പിൽ 22ൽ കൂടുതൽ റിപബ്ലിക്കൻ വോട്ടുകൾ എതിരായാൽ ബില്ല് പാർലമെന്‍റിൽ പാസാകില്ല. ട്രംപിന്‍റെ ആരോഗ്യപരിഷ്കരണ നയത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം തുടരുന്നതിനിടെയാണ് ബില്ലിന് പാർലമെന്‍റിലും തിരിച്ചടി നേരിട്ടത്.

ലെക്​സസ്​ ഇന്ത്യൻ വിപണിയിൽ

1

ന്യൂഡൽഹി: ടോയൊട്ടയുടെ ലക്ഷ്വറി കാർ ബ്രാൻഡ് ലക്സസ് അവരുടെ മൂന്ന് മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇ.എസ് 300 എച്ച്, ആർ.എക്സ് 450 എച്ച്, എൽ.എക്സ് 450 ഡി എന്നി മോഡലുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ടോയൊട്ടയുടെ കാംറിയുമായി സാമ്യമുള്ള മോഡലാണ് ഇ.എസ് 300 എച്ച്. 2.5 ലിറ്റർ വി.വി.ടി പെട്രോൾ എൻജിനും ഹൈബ്രിഡ് മോേട്ടാറുമാണ് ഇൗ കരുത്തനെ ചലിപ്പിക്കുന്നത്. 154 ബി.എച്ച്.പിയാണ് പവർ. 212 എൻ.എമ്മാണ് ടോർക്ക്. സി.വി.ടി ഗിയർ ബോക്സാണ് കാറിന് നൽകിയിരിക്കുന്നത്. 55.27 ലക്ഷമാണ് കാറിെൻറ ഡൽഹി ഷോറും വില.

2

രണ്ടാമതായി പുറത്തിറക്കിയിരിക്കുന്നത് ആർ.എക്സ് എസ്.യുവിയാണ്. 3.5 ലിറ്റർ വി.എക്സ് പെട്രോൾ എൻജിനും ഹൈബ്രിഡ് മോേട്ടാറുമാണ് ആർ.എക്സിെൻറ ഹൃദയം. 308 ബി.എച്ച്.പിയാണ് കൂടിയ കരുത്ത്. ആർ.എക്സിെൻറ ഡൽഹി ഷോറും വില 1.07 കോടിയാണ്. കാറിെൻറ സ്പോർട്ട് വകഭേദത്തിന് 1.09 കോടി രുപയാണ് വില.

3

എൽ.എക്സ് 450 ഡി ലക്സസിെൻറ മറ്റൊരു എസ്.യു.വിയാണ്. രണ്ട് എൻജിൻ വകഭേദങ്ങളിൽ കമ്പനി  കാറിനെ വിപണിയിലെത്തിക്കുന്നുണ്ട്. 5.7 ലിറ്റർ വി.8 പെട്രോൾ എൻജിനും 4.5 ലിറ്റർ വി.8 ഡീസൽ എൻജിനുമാണ് രണ്ട് എൻജിൻ വകദേദങ്ങൾ. പെട്രോൾ എൻജിൻ 383 ബി.എച്ച്.പി പവറും 583 എൻ.എം ടോർക്കും നൽകും. 269 ബി.എച്ച്.പി പവറും 650 എൻ.എം ടോർക്കുമാണ് ഡീസൽ എൻജിനിൽ നിന്ന് ലഭിക്കുക. എകദേശം 2 കോടി രൂപയാണ് പുതിയ കാറിെൻറ ഡൽഹി ഷോറും വില.