പൈങ്ങോട്ടൂര്‍: ചാത്തമറ്റത്ത് ഗര്‍ഭിണിയായ ദളിത് സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ഭാരതീയ ദളിത് കോണ്‍ഗ്രസും കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റിയും സംയുക്തമായി പ്രതിഷേധിച്ചു.പുരുഷന്മാര് ആരും വീട്ടിലില്ലാതിരുന്ന സമയത്ത് ബൈക്കിലെത്തിയ നാലുയുവാക്കള്‍ ചേര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ കമ്പിവടിയുമായി എത്തി തള്ളി വീഴിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.പരുക്കേറ്റ യുവതി തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.പോലീസ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഭരണകക്ഷിയുടെ യുവജനവിഭാഗം പ്രവര്‍ത്തകരായതിനാലാണ് പോലീസ് അറസ്റ്റ് ചെയാത്തതെന്നു ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന് ആരോപിച്ചു.ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പ്രതികളെ സംരക്ഷിക്കുന്ന ഇടതുപക്ഷ നിലപാടാണ് ദളിത് പീഡനങ്ങള്‍ വര്ധിക്കുവാന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.