പോത്താനിക്കാട്: പൈങ്ങോട്ടൂരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ദളിത് യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഭാരതീയ ദളിത് കോണ്‍ഗ്രസും കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പോത്താനിക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
പൈങ്ങോട്ടൂര്‍ ടൌണില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷനു സമീപം പോലീസ് തടഞ്ഞു ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്,ഷെജി ജേക്കബ്,ഉല്ലാസ് തോമസ്,പി.പി എല്‍ദോസ്,കെ.എം സലിം,എന്‍.കെ അനില്‍കുമാര്‍,എ.സി ചന്ദ്രന്,എം.എം മത്തായി,ടി.എ കൃഷ്ണന്‍കുട്ടി,കെ.എസ് രഘു,രതീഷ് ചങ്ങാലിമറ്റം,ലുഷാദ് ഇബ്രാഹിം,സിജോ ജോണ്‍,ഡായി തോമസ് എന്നിവര്‍ പ്രസംഗിച്ചു.