നളിനി നെറ്റോ സംസ്ഥാന ചീഫ് സെക്രട്ടറിയാകും

nalini-netto-election

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അടുത്ത ചീഫ് സെക്രട്ടറിയാകും.അടുത്ത കാലത്ത് ഐഎഎസുകാരുടെ സമരം പൊളിച്ചതിനു പിന്നിൽ നളിനി നെറ്റോയായിരുന്നതിനാൽ എൽഡിഎഫ് സർക്കാരുമായി നല്ല ബന്ധത്തിലാണവർ

ഈ മാസം 31ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലേക്കാണ് നളിനി നെറ്റോയുടെ നിയമനം. അഞ്ച് മാസം നളിനി നെറ്റോ ചീഫ് സെക്രട്ടറി പദവിയിലുണ്ടാകും.

ഓഗസ്റ്റ് 31ന് നളിനി നെറ്റോ സര്‍വീസില്‍ നിന്ന് വിരമിക്കും.നിലവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ നെറ്റോ, ചീഫ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ തുടരും.
നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകുമ്പോള്‍ ഒഴിവുവരുന്ന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലേക്ക് നിലവിലെ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.ജെ കുര്യനെയാണ് പരിഗണിക്കുന്നത്.
.മുൻ മന്ത്രി നീല ലോഹിതദാസൻ നാടാർക്കെതിരെ അവർ കേസും കൊടുത്തിട്ടുണ്ട്.

കേരളത്തിലെ ആദ്യ വനിതാ ചീഫ്‌ ഇലക്ടറൽ ഓഫീസറായിരുന്നു നളിനി നെറ്റോ ഐ.എ.എസ്. 1981 ൽ ഐ.എ.എസ്‌ നേടിയ നളിനി സംസ്ഥാന ടൂറിസം ഡയറക്ടർ, നികുതി സെക്രട്ടറി, സഹകരണ രജിസ്ട്രാർ, ഇറിഗേഷൻ സെക്രട്ടറി, ഗതാഗത സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കളക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഡെസ്മണ്ട്‌ നെറ്റോയാണ്‌ ഭർത്താവ്‌.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s