തൃശൂര്‍: കമലിന്റെ ‘ആമി’ ഷൂട്ടിങ്ങ് പുന്നയൂര്‍ക്കുളത്തെ കമലസുരയ്യ സ്മാരകത്തില്‍ തുടങ്ങി. വന്‍ ജനാവലിയുടെയും സിനിമാ,സാംസ്കാരികപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സുവര്‍ണ്ണ നാലപ്പാട്ട്, കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ, കെപിഎസി ലളിത, സംവിധായകന് കമല്‍, മഞ്ജുവാര്യര്‍ എന്നിവര്‍ ചേര്‍ന്ന് തിരികൊളുത്തി. തുടര്‍ന്ന് ചിത്രത്തില്‍ മാധവിക്കുട്ടിയുടെ ബാല്യകാലം അഭിനയിക്കുന്ന ആഞ്ജലീന, നീലാഞ്ജന, എന്നിവരും മഞ്ജുവും ചേര്‍ന്ന് ആദ്യ ക്ളാപ്പടിച്ചു. പ്രമുഖരെ അണിനിരത്തി ക്യാമറാമാന് മധു നീലകണ്ഠന് ആദ്യ ഷോട്ടും ചെയ്തതതോടെ മലയാളസാഹിത്യചരിത്രത്തിലെ ഒരു അധ്യായം പുനരാവിഷ്കരിക്കാനുള്ള ശ്രമത്തിന് തുടക്കമായി.
തുടര്‍ന്ന് സ്മാരകമന്ദിരത്തിനുള്ളില്‍ മാധവിക്കുട്ടിയെഴുതുന്ന രംഗം ചിത്രീകരിച്ചു.മഞ്ജുവിന്റെ മാധവികുട്ടിയായുള്ള വേഷപകര്‍ച്ച തന്നെ ആരെയും അമ്പരപ്പിക്കുന്നതായി. അതുതന്നെയാണ് ആദ്യസന്തോഷമെന്ന് സംവിധായകന് കമല്‍ പറഞ്ഞു.