സ്ത്രീകള്‍ക്കായി ആദ്യ മലയാളം വെബ്‌സൈറ്റ് ആരംഭിച്ചു

തിരുവനതപുരം: സ്ത്രീകള്‍ക്കായി മലയാളത്തിലെ ആദ്യ വെബ്‌‌സൈറ്റ് പിറന്നു. ‘സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ ഒരു ഡിജിറ്റല്‍ ഇടം’ എന്ന നിലയിലുള്ള സൈറ്റിന്റെ ഉദ്ഘാടനം സുഗതകുമാരിയും ഫേസ്‌ബുക് പേജിന്റെ ഉദ്‌ഘാടനം ചന്ദ്രമതിയും നിര്‍വഹിച്ചു.womenpoint.in ആണ് വെബ്‌‌സൈറ്റ് വിലാസം. ആക്രമണ ഭീതി ഇല്ലാതെ, ആരും പിന്തുടര്‍ന്ന് ശല്യപ്പെടുത്താത്ത എന്ത് അഭിപ്രായവും വെട്ടി തുറന്നു പറയാന്‍ കഴിയുന്ന പൊതുഇടമായിട്ടാണ് വിമന്‍പോയിന്റ് ആരംഭിച്ചിരിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു.  കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ച എന്ത് വിവരവും ‘വിവരശേഖരം’ എന്ന ഭാഗത്തു നിന്നും ലഭ്യമാക്കുക എന്നതും  ഉദ്ദേശ്യങ്ങളില്‍ പെടുന്നു….

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന: 30ന് 24 മണിക്കൂര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാര്‍ച്ച് 30ന് 24 മണിക്കൂര്‍ വാഹനപണിമുടക്ക്. സമരത്തില്‍ ബിഎംഎസ് പങ്കെടുക്കില്ല. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ വര്‍ധനവ് നടപ്പാക്കുവാനാണ് നിര്‍ദ്ദേശം. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നിര്‍ദേശം….

എം എം ഹസന് കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല

തിരുവനന്തപുരം: വി എം സുധീരന്‍ രാജിവച്ച് രണ്ടാഴ്ചയ്ക്കുശേഷം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍ക്കാലിക നിയമനം. എം എം ഹസന്  താല്‍ക്കാലിക ചുമതല നല്‍കാനാണ് തീരുമാനം. ഹൈക്കമാന്‍ഡ് ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ് തീരുമാനം അറിയിച്ചത്. എന്നാല്‍, സ്ഥിരം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ഇനിയും തീരുമാനമായിട്ടില്ല. പദവി ഏറ്റെടുക്കാന്‍ തയാറാണെന്ന് വൈസ് പ്രസിഡന്റായ ഹസന്‍ പരസ്യ നിലപാടെടുത്തിരുന്നു. വി ഡി സതീശന്‍, ലാലി വിന്‍സന്റ് തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നു. യുഎസില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയതോടെയാണ് തീരുമാനം ഉണ്ടായത്.

ഗര്‍ഭിണിയായ ദളിത്‌ യുവതിക്ക് മര്‍ദനം: പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

പോത്താനിക്കാട്: പൈങ്ങോട്ടൂരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ദളിത്‌ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഭാരതീയ ദളിത്‌ കോണ്‍ഗ്രസും കോണ്ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പോത്താനിക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പൈങ്ങോട്ടൂര്‍ ടൌണില്‍ നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷനു സമീപം പോലീസ് തടഞ്ഞു ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ദളിത്‌ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍,ഷെജി ജേക്കബ്‌,ഉല്ലാസ് തോമസ്‌,പി.പി എല്‍ദോസ്,കെ.എം സലിം,എന്‍.കെ അനില്‍കുമാര്‍,എ.സി…

ഗര്‍ഭിണിയെ വീട്ടില്‍ കയറി മര്‍ദിച്ചത് ഭരണകക്ഷിയിലെ യുവജന നേതാവെന്ന് ആക്ഷേപം

പൈങ്ങോട്ടൂര്‍: ചാത്തമറ്റത്ത് ഗര്‍ഭിണിയായ ദളിത്‌ സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ഭാരതീയ ദളിത്‌ കോണ്‍ഗ്രസും കോണ്ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റിയും സംയുക്തമായി പ്രതിഷേധിച്ചു.പുരുഷന്മാര്‍ ആരും വീട്ടിലില്ലാതിരുന്ന സമയത്ത് ബൈക്കിലെത്തിയ നാലുയുവാക്കള്‍ ചേര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ കമ്പിവടിയുമായി എത്തി തള്ളി വീഴിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.പരുക്കേറ്റ യുവതി തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.പോലീസ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഭരണകക്ഷിയുടെ യുവജനവിഭാഗം പ്രവര്‍ത്തകരായതിനാലാണ് പോലീസ് അറസ്റ്റ് ചെയാത്തതെന്നു ദളിത്‌ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ ആരോപിച്ചു.ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പ്രതികളെ…

സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി മോക്ക് പാര്‍ലമെന്റ് സംഘടിപ്പിച്ചു

സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് സമ്മര്‍ ക്യാമ്പിനോടനുബന്ധിച്ചു സംഘടിപ്പിച്ച മോക്ക് പാര്‍ലമെന്റ് ഡെപ്യുട്ടി സ്പീക്കര്‍ വി.ശശി ഉദ്ഘാടനം ചെയ്തു. ലോകത്തിന് തന്നെ മാതൃകയായ ജനാധിപത്യ സംവിധാനമാണ് ഇന്ത്യയിലേതെന്നും സംവാദങ്ങളില്‍ കൂടിയും ചര്‍ച്ചക്കളിലൂടെയുമാണ് അവ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ സ്വഭാവരൂപീകരണത്തിനും സ്‌കൂളില്‍ മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുന്നതിലും സ്റ്റുഡന്റ് പോലീസ് പദ്ധതി കേഡറ്റ് സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സെക്രട്ടറി വി.കെ. ബാബു പ്രകാശ്,…

അഴിമതി തടയാന്‍ റവന്യൂവകുപ്പില്‍ കര്‍ശനനിലപാട് സ്വീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

റവന്യൂ വകുപ്പില്‍ അഴിമതി തടയാന്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ലാന്റ് റവന്യൂ കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി. കൈക്കൂലി നല്‍കരുതെന്ന് ജനങ്ങളെ ബോധവത്ക്കരിക്കുകയും കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. ആവശ്യമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ റവന്യൂ ഓഫീസുകളില്‍ðമിന്നല്‍ പരിശോധനകളും പീരിയോഡിക്കല്‍ പരിശോധനകളും നടത്തുകയും ചെയ്യണം. റവന്യൂ വിജിലന്‍സിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കണം. ആവശ്യമെങ്കില്‍ താലൂക്ക് തലത്തില്‍തന്നെó അഴിമതി വിമുക്ത സ്‌ക്വാഡ് രൂപീകരിച്ച്…

ഹെൽത്ത് കെയര്‍ ബില്‍: ട്രംപിന് വീണ്ടും തിരിച്ചടി

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ഒബാമ കെയറിന് പകരം ട്രംപ് കൊണ്ടുവന്ന ഹെൽത്ത് കെയര്‍  ബില്ല് യുഎസ് കോണ്‍ഗ്രസിൽ വോട്ടിനിടാനായില്ല. ബില്ല് പാസാകാൻ ആവശ്യമായ ഭൂരിപക്ഷം സഭയിൽ ഇല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് വോട്ടെടുപ്പ് ഇന്നത്തേയ്‍ക്കു മാറ്റിവയ്ക്കുന്നതായി സ്പീക്കർ പോൾ റയൻ അറിയിച്ചത്. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് റിപബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന എതിർപ്പുകളാണ് ട്രംപ് കെയറിന് തിരിച്ചടിയായത്. യാഥാസ്ഥിതികവാദികളായ ഫ്രീഡം കോക്കസ് വിഭാഗമാണ് ട്രംപ് കെയറിലെ വ്യവസ്ഥകളിൽ എതിർപ്പ് രേഖപ്പെടുത്തിയത്.  ഇന്നു നടക്കുന്ന…

നളിനി നെറ്റോ സംസ്ഥാന ചീഫ് സെക്രട്ടറിയാകും

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അടുത്ത ചീഫ് സെക്രട്ടറിയാകും.അടുത്ത കാലത്ത് ഐഎഎസുകാരുടെ സമരം പൊളിച്ചതിനു പിന്നിൽ നളിനി നെറ്റോയായിരുന്നതിനാൽ എൽഡിഎഫ് സർക്കാരുമായി നല്ല ബന്ധത്തിലാണവർ ഈ മാസം 31ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലേക്കാണ് നളിനി നെറ്റോയുടെ നിയമനം. അഞ്ച് മാസം നളിനി നെറ്റോ ചീഫ് സെക്രട്ടറി പദവിയിലുണ്ടാകും. ഓഗസ്റ്റ് 31ന് നളിനി നെറ്റോ സര്‍വീസില്‍ നിന്ന് വിരമിക്കും.നിലവില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ നെറ്റോ, ചീഫ് സെക്രട്ടറി…

കേ​ര​ള നി​യ​മ​സ​ഭ ഇ- ​സ​ഭ​യാ​കു​ന്നു

ന്യൂഡൽഹി: കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പുസപതിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ സമാജികരുടെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനാണു സ്പീക്കര്‍ കേന്ദ്രമന്ത്രിയെ കണ്ടത്. നിയമസഭയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജനാധിപത്യ ഉത്സവമായാണ് വജ്രജൂബിലി ആഘോഷം ആസൂത്രണം ചെയ്തിട്ടുള്ളതെന്നു സ്പീക്കര്‍ പറഞ്ഞു. ഇതിന്‍റെ ഭാഗമായി പ്രഭാഷണ പരമ്പര, നിയമനിര്‍മ്മാണത്തിലെ കേരള മാതൃകയെ കുറിച്ചുള്ള സാമൂഹിക പഠന പരിപാടി, യുവതലമുറയും ജനാധിപത്യവും പരസ്പരം…

ഉമ്മന്‍ ചാണ്ടി വീണ്ടും ‘മുഖ്യമന്ത്രി’യാകും

കോട്ടയം: ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം ചുമതലയേല്‍ക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് നടക്കില്ലെന്നു പറയുന്നവര്‍ അങ്ങനെ പറയാന്‍ വരട്ടെ. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രി കസേരയിലേക്കല്ല, സിനിമയിലെ മുഖ്യമന്ത്രി കസേരയിലേക്കാണ് അദ്ദേഹമെത്തുന്നത്. മൂന്ന് മാസത്തിനുള്ളില്‍ അങ്ങനെ ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകും. സണ്‍പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സൈമണും അജ്‌ലിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പീറ്റര്‍ എന്ന സിനിമയിലാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞുഞ്ഞ് മുഖ്യമന്ത്രി വേഷം അണിയുന്നത്. ഞായറാഴ്ച രാവിലെ ഏഴരക്ക് പുതുപ്പള്ളി പള്ളിയുടെ മുന്‍പിലെ…

നീര്‍മാതളച്ചുവട്ടില്‍ ‘ആമി’ക്ക് തുടക്കമായി

തൃശൂര്‍: കമലിന്റെ ‘ആമി’ ഷൂട്ടിങ്ങ് പുന്നയൂര്‍ക്കുളത്തെ കമലസുരയ്യ സ്മാരകത്തില്‍ തുടങ്ങി. വന്‍ ജനാവലിയുടെയും സിനിമാ,സാംസ്കാരികപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സുവര്‍ണ്ണ നാലപ്പാട്ട്, കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ, കെപിഎസി ലളിത, സംവിധായകന്‍ കമല്‍, മഞ്ജുവാര്യര്‍ എന്നിവര്‍ ചേര്‍ന്ന് തിരികൊളുത്തി. തുടര്‍ന്ന് ചിത്രത്തില്‍ മാധവിക്കുട്ടിയുടെ ബാല്യകാലം അഭിനയിക്കുന്ന ആഞ്ജലീന, നീലാഞ്ജന, എന്നിവരും മഞ്ജുവും ചേര്‍ന്ന് ആദ്യ ക്ളാപ്പടിച്ചു.  പ്രമുഖരെ അണിനിരത്തി ക്യാമറാമാന്‍ മധു നീലകണ്ഠന്‍ ആദ്യ ഷോട്ടും ചെയ്തതതോടെ മലയാളസാഹിത്യചരിത്രത്തിലെ ഒരു അധ്യായം പുനരാവിഷ്കരിക്കാനുള്ള ശ്രമത്തിന് തുടക്കമായി. തുടര്‍ന്ന് സ്മാരകമന്ദിരത്തിനുള്ളില്‍…